തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് വ്യാപക അഴിച്ചുപണി. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി വിജയനെ നിയമിച്ചു.......
തിരുവനന്തപുരം: കേരള ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡർമാരുടെ തസ്തികകളിൽ വൻ അഴിച്ചുപണി നടത്തി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നിലവിലുണ്ടായിരുന്ന ഒട്ടനവധി സീനിയർ ഗവൺമെന്റ് പ്ലീഡർമാരെയും ഗവൺമെന്റ് പ്ലീഡർമാരെയും അടിയന്തരമായി സർവീസിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ടാണ് പുതിയ നിയമനങ്ങൾ നടത്തി നിയമവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്
കേരള ഗവൺമെന്റ് ലോ ഓഫീസേഴ്സ് റൂൾസ് 1978-ലെ 17-ാം വകുപ്പ് പ്രകാരമാണ് നിലവിലുണ്ടായിരുന്ന പ്ലീഡർമാരെ ചുമതലയിൽ നിന്നും മാറ്റിയത്. ......
മെക്സിക്കോ സിറ്റി: സ്വന്തം മണ്ണിൽ നടന്ന ലോകകപ്പ് 2026 ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോയ്ക്ക് തകർപ്പൻ തുടക്കം. ദക്ഷിണാഫ്രിക്കയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി മെക്സിക്കൻ സംഘം ടൂർണമെന്റിലെ ആദ്യ ജയം സ്വന്തമാക്കി. ......
തിരുവനന്തപുരം/കോഴിക്കോട്: കോഴിക്കോട് റിപ്പോർട്ട് ചെയ്ത നിപ കേസുമായി ബന്ധപ്പെട്ട പരിശോധനാഫലത്തിൽ ആരോഗ്യ മന്ത്രിയുടെയും ജില്ലാ കളക്ടറുടെയും പ്രസ്താവനകൾ തമ്മിൽ ആശയക്കുഴപ്പം. പൂണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള അന്തിമ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ. ......
തൃശ്ശൂരിൽ ഭാര്യയെ മർദിച്ച് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ ബിജെപി നേതാവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡന്റായ ശ്രീകുമാറിനെതിരെയാണ് തൃശ്ശൂർ റൂറൽ പൊലീസ് നരഹത്യാശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്.
ജൂൺ 9-ന് വൈകിട്ട് 7.30ഓടെ നടന്ന സംഭവത്തിലാണ് നടപടി. ......
ചെങ്ങന്നൂർ: ചെറിയനാട് പതിനഞ്ചാം വാർഡ് അത്തിമൺചേരി ഭാഗത്ത് ഒരേ രാത്രിയിൽ അഞ്ചു വീടുകളിൽ മോഷണവും മോഷണശ്രമവും
നടത്തി. ബുധനാഴ്ച രാത്രി 11.30-നും 12.30-നും മധ്യേ മോഷണ പരമ്പര അരങ്ങേറിയത്. ......
ചെങ്ങന്നൂർ: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ കോളേജ് തലത്തിലുള്ള തെക്കൻ മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്രസേന ക്ലബ്ബിനുള്ള 2024 - 25 വർഷത്തെ സംസ്ഥാന അവാർഡ് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിന് ലഭിച്ചു. ഫലകവും പ്രശസ്തിപത്രവും 25,000 രൂപയും അടങ്ങുന്നതാണ് അവാർഡ്. ......
മാസങ്ങളായി പൊളിച്ചിട്ടിട്ട്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി തറക്കല്ലും ഇട്ടു........
വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടികൾ മൂന്നാം ദിവസവും തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ച രാത്രി ഇറാനെതിരേ കൂടുതൽ ശക്തമായ ആക്രമണം നടത്തുമെന്നും ഇറാന്റെ പ്രധാന എണ്ണകേന്ദ്രമായ ഖാർഗ് ദ്വീപ് അമേരിക്കയുടെ നിയന്ത്രണത്തിലാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ......
കൊണ്ടോട്ടി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കൊണ്ടോട്ടി ഐക്യരപ്പടിയിലെ വാടക ക്വാർട്ടേഴ്സുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ അന്തർ സംസ്ഥാന ലഹരി കടത്തു സംഘത്തിലെ പ്രധാനിയായ കോഴിക്കോട് സ്വദേശി പിടിയിലായി. കോഴിക്കോട് കുറ്റിയാടി സ്വദേശി ആശാരിക്കണ്ടി വീട്ടിൽ അമീർ (41) ആണ് പിടിയിലായത്. ......